India
ചോരയൊലിച്ച കാലുകളുമായി ബൗളിങ് തുടര്‍ന്ന് ആന്ഡേഴ്സന്
Last updated on Sep 03, 2021, 10:48 am


കാല്‍മുട്ട് പൊട്ടി ചോരയുമായി ബൗളിങ് തുടര്‍ന്ന് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സന്.ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള നാലാമത്തെ ടെസ്റ്റ് മത്സരത്തിനിടെയാണ് കാലുകള്‍ക്ക് പരിക്കേറ്റ് ചോരയൊലിക്കുന്ന സാഹചര്യത്തിലും ജെയിംസ് ആന്ഡേഴ്സന് കളിക്കളം നിറഞ്ഞത്. നാല്പതാം ഓവറിലാണ് സംഭവം.പരിക്കേറ്റിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ജെയിംസ് ആന്‍ഡേഴ്സനെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.
കാല്‍മുട്ട് പൊട്ടി ചോര ആന്‍ഡേഴ്സന്റെ പാന്റില്‍ പടര്‍ന്നിരുന്നു.39 കാരനായ ആന്ഡേഴ്സണ് കാല്‍മുട്ടിന് മുറിവേറ്റിട്ടും ബൗളിംഗ് തുടരുകയായിരുന്നു. എന്നാല്‍ ചോര പൊടിഞ്ഞിട്ടും മെഡിക്കല്‍ സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കാനോ കളി നിര്‍ത്തി വെക്കാനോ ആന്ഡേഴ്സന് തയ്യാറായില്ല. അടുത്ത ഡെലിവറിയിലേക്ക് ആന്ഡേഴ്സന് കടന്നു. കാലിലെ പരിക്ക് ആന്ഡേഴ്സന് കാര്യമാക്കിയില്ലെങ്കിലും ആരാധകര്‍ അത് കണ്ടുപിടിക്കുകയായിരുന്നു. ആന്‍ഡേഴ്സന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, അദ്ദേഹത്തിനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തി. അതേസമയം, എങ്ങനെയാണ് ജെയിംസ് ആന്‍ഡേഴ്സണിന് ഈ പരിക്ക് പറ്റിയതെന്ന് ഇതുവരെ വ്യക്തമല്ല.


