India കേരളത്തിൽ ആദ്യമായി നീലത്തിമിംഗല സാന്നിധ്യം കണ്ടെത്തി ഗവേഷകർ Written by webtngi1 Last updated on Jul 22, 2021, 8:38 am Highlights കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞ് ഗവേഷകർ കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞ് ഗവേഷകർ.വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോൺ മുഖേനയാണ് നീല തിമിംഗലത്തിന്റെ ശബ്ദം ആദ്യമായി രേഖപ്പെടുത്തിയത്.കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതല്‍ ഗവേഷണ- നിരീക്ഷണങ്ങള്‍ നടത്താൻ ഗവേഷകര്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കയുള്ള ആശയവിനിമയത്തിനായാണ് നീലത്തിമിംഗലം ഈ ശബ്ദം പുറപ്പെടുവിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മാസങ്ങളായി തുടര്‍ന്ന ഗവേഷണത്തിൽ ആണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.കൂടാതെ കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്. ജൂണില്‍ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്യുകയായിരുന്നു.വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.ഇവിടെ റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പില്‍ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക.കൂടാതെ188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുകയും ചെയ്യുന്നു.80-90 വർഷം വരെ ഇവക്ക് ആശുസ്സുണ്ടായിരിക്കും.മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ സഞ്ചാര വേഗംമുള്ള ജീവി കൂടിയാണ് നീല തിമിംഗലം. Blue whale research sound Share 34 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Recent News മുഖം മറച്ച് വനിത മാധ്യമപ്രവര്‍ത്തകര്‍ പരിപാടി… മുഖം മറച്ച് വനിത മാധ്യമപ്രവര്‍ത്തകര്‍ പരിപാടി അവതരിപ്പിക്കണമെന്ന് താലിബാന് World 1 സിഎസ്കെ കുപ്പായത്തില്‍ എം എസ് ധോണിക്ക്… സിഎസ്കെ കുപ്പായത്തില്‍ എം എസ് ധോണിക്ക് ഇന്ന് അവസാന മത്സരമോ? Sports and Entertainment 2 മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് World 3 കാന്‍ ചലച്ചിത്രമേളയില്‍ മോദിയെ പ്രശംസിച്ച് നടന്… കാന്‍ ചലച്ചിത്രമേളയില്‍ മോദിയെ പ്രശംസിച്ച് നടന് മാധവന് Sports and Entertainment 4 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാം:സുപ്രീം കോടതി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാം:സുപ്രീം കോടതി National 5 Video ഞെട്ടിച്ച് സേതുരാമയ്യര്‍ ഞെട്ടിച്ച് സേതുരാമയ്യര്‍ യുക്രൈൻ ജനതയുടെ നഷ്ടങ്ങൾക്ക് എന്ത് പകരം… യുക്രൈൻ ജനതയുടെ നഷ്ടങ്ങൾക്ക് എന്ത് പകരം നൽകും? പ്രതിരോധം മാത്രമല്ല പ്രത്യാക്രമണവും നടത്തി യുക്രൈൻ പ്രതിരോധം മാത്രമല്ല പ്രത്യാക്രമണവും നടത്തി യുക്രൈൻ പ്രേക്ഷകരെ കയ്യിലെടുത്ത് ഹൃദയം പ്രേക്ഷകരെ കയ്യിലെടുത്ത് ഹൃദയം പൂർണമായുള്ള അടച്ചിടൽ ഒഴിവാക്കണമെന്ന് ആവശ്യം പൂർണമായുള്ള അടച്ചിടൽ ഒഴിവാക്കണമെന്ന് ആവശ്യം