India
image_print

നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍

Written by

archanaa chuqwe

നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍.ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും ചെയ്തു.പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടി അഡ്മിറ്റ് ആയത്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതര്‍ക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പെണ്‍കുട്ടി പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികള്‍ ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം കാര്യം വ്യക്തമായിട്ടില്ല. സംഭവത്തെതുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.