India
image_print

കങ്കണക്ക് സീറ്റ് നല്‍കില്ലെന്ന് ബി.ജെ.പി

Written by

archanaa chuqwe

ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ വരുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ വാര്‍ത്തകള്‍ തള്ളി ബിജെപി.കങ്കണക്ക് സീറ്റ് നല്‍കില്ലെന്ന് വ്യ്കതമാക്കിയിരിക്കുകയാണ് ബി.ജെ.പി.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.കങ്കണ സ്ഥാനാര്‍ഥിയാവുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാംസ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്നാണ് മാണ്ഡിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. ഇതുകൂടാതെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ലഭിക്കുകയെന്നും സെലിബ്രറ്റിക്കല്ലെന്നും ജയ് റാം താക്കൂര്‍ പറഞ്ഞു.മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. കൂടാതെ മണാലിയില്‍ അവര്‍ പുതിയ വീടും വാങ്ങിയിട്ടുണ്ട്. മണാലിയും മാണ്ഡി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published.