India
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കോവിഡ് വാക്സിനേഷന് കൂട്ടണം:കേന്ദ്രം
Last updated on Sep 02, 2021, 2:23 am


കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കോവിഡ് വാക്സിനേഷന് കൂട്ടണമെന്ന നിര്‍ദേശിച്ച് കേന്ദ്രം.കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്.തമിഴ്നാടിനും കര്‍ണാടകത്തിനുമാണ് നിര്‍ദേശം നല്‍കിയത്.
രാജ്യത്ത് കോവിഡിന്റെ സംസ്ഥാനാന്തര വ്യാപനം തടയാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം നൽകിയിരിക്കുന്നത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കുറയ്ക്കുവാന്‍ നിയന്ത്രങ്ങള്‍ കൊണ്ട് വരുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


