India
image_print

ജ്യൂസ് കഴിച്ച് ഐസിയുവിലായി: മുന്നറിയിപ്പുമായി സംവിധായിക

Written by

archanaa chuqwe

ചുരയ്ക്ക ജ്യൂസില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനിടയുണ്ടെന്ന് സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചാണ് അവര്‍ രംഗത്തെത്തിയത്. ചുരയ്ക്ക ജ്യൂസ് കഴിച്ചപ്പോള്‍ 17 തവണ ഛര്‍ദിച്ചുവെന്നും രക്തസമ്മര്‍ദം 40ലേക്ക് താഴ്ന്നു, ആരോഗ്യനില ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയെന്നും താഹിറ കശ്യപ് പറഞ്ഞു. ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ ഉണ്ടാവാനിടയുള്ളതിനാല്‍ ആളുകളെ ബോധവല്‍ക്കരിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും താഹിറ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

 

ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസാണ് താഹിറ പതിവായി കഴിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടുവെന്നും വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നുവെന്ന് താഹിറ പറഞ്ഞു. ചുരയ്ക്ക കഴിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ തുടര്‍ന്ന് കഴിക്കരുതെന്നാണ് താഹിറയുടെ മുന്നറിയിപ്പ് നല്‍ക്കുന്നുണ്ട്. ഇപ്പോള്‍ ആരോഗ്യ നില വീണ്ടെടുത്തെന്നും പഴങ്ങളും പച്ചക്കറികളുമെല്ലാം ആരോഗ്യത്തിന് അനിവാര്യമാണ്. എന്നാല്‍ പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാനായി തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച വ്യക്തികൂടിയാണ് അവര്‍.

 

Leave a Reply

Your email address will not be published.