India
image_print

കാലാവസ്ഥാവ്യതിയാനം;ബ്രിട്ടനിലെ 30 ശതമാനം പക്ഷികള്‍ വംശനാശഭീഷണിയില്‍

Written by

archanaa chuqwe

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കാരണം യുകെയിലെ ഗ്രീന്‍ഫിഞ്ചുകളും സ്വിഫ്റ്റുകളും ഉള്‍പ്പെടെ ഏകദേശം 30 ശതമാനം പക്ഷികളും അതിജീവനത്തിന് ഗുരുതരമായ ഭീഷണി നേരിടുന്നതായി ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കപ്പെടുന്ന 70 പക്ഷികളുടെ റെഡ് ലിസ്റ്റ് സന്നദ്ധപ്രവര്‍ത്തകരുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് (ആര്‍എസ്പിബി) എന്ന സംഘടനകളുടെ കൂട്ടായ്മയാണ് തയ്യാറാക്കിയത്.2015ലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് അവസാനമായി പ്രസിദ്ധീകരിച്ചത്.’യുകെയിലെ വന്യജീവികള്‍ നാശത്തിലാണെന്നതിന്റെ കൂടുതല്‍ തെളിവാണ് ഈ റിപ്പോര്‍ട്ട്. ഇത് പ്രകൃതിയുടെ നാശം തടയാനും തിരിച്ചെടുക്കാനുമുള്ള അവസാന അവസരമാണെന്ന് ആര്‍എസ്പിബി ചീഫ് എക്‌സിക്യൂട്ടീവ് ബെക്‌സി സ്‌പൈറ്റ് പറഞ്ഞു, ‘

റെഡ് ലിസ്റ്റില്‍ ഒരു കാലത്ത് സാധാരണ പക്ഷികളായ വീട്ടു കുരുവികള്‍, നക്ഷത്രക്കുരുവികള്‍ എന്നിവ ഉള്‍പ്പെടുന്നു.എന്നാല്‍ ഇത്തവണ ഗ്രീന്‍ഫിഞ്ചുകള്‍, സ്വിഫ്റ്റുകള്‍, ഹൗസ്മാര്‍ട്ടിനുകള്‍ എന്നിവയുള്‍പ്പെടെ 11 പുതിയ ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ജനസംഖ്യ കുറയുന്നതും പക്ഷികള്‍ പ്രജനനം നടത്തുന്ന ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ കുറവും ഉള്‍പ്പെടുന്നു.നഗരവല്‍ക്കരണം, കൃഷിഭൂമി പരിപാലനത്തിലെ മാറ്റങ്ങള്‍, അധിനിവേശ ജീവിവര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങളാണ് പക്ഷികളുടെ എണ്ണം കുറയുന്നത്.

Leave a Reply

Your email address will not be published.