India
image_print

ബിഎസ്എഫ് അധികാരപരിധി; കോൺഗ്രസിന്റെ എതിർപ്പ് തള്ളി

Written by

archanaa chuqwe

ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയതിൽ കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. ഭീകരവാദ ഭീഷണി നേരിടുന്ന ഇടങ്ങളിലാണ് ബിഎസ്എഫിനെ അധികാരപരിധി വർധിപ്പിച്ചത്. തീരുമാനം ജനങ്ങൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും നൽകാനാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനത്തെ മാനിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പുതിയ തീരുമാനനുസരിച്ച് രാജസ്ഥാനിലെ ബിഎസ്എഫ് അധികാരപരിധി 50 കിലോമീറ്ററായി തുടരും. ഗുജറാത്തിലെ ബിഎസ്എഫ് അധികാരപരിധി എൺപതിൽ നിന്ന് 50 ആക്കി ചുരുക്കി.

പശ്ചിമ ബംഗാൾ പഞ്ചാബ്, ആസാം സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് അധികാരപരിധി 50 കിലോമീറ്ററായി വർധിപ്പിച്ചത്. മണിപ്പൂർ മിസോറാം ത്രിപുര നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ബിഎസ്എഫ് അധികാരപരിധി 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.