India
image_print

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ

Written by

archanaa chuqwe

മുംബൈയിലെ ഗതാഗത സംവിധാനങ്ങളിലൊന്നായ ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) സ്ത്രീകള്‍ക്കായി നഗരത്തില്‍ പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. 100 ബസുകളുള്ള 70 പുതിയ റൂട്ടുകള്‍ അവതരിപ്പിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 70 ല്‍ 10 എണ്ണം ‘ലേഡീസ് സ്‌പെഷ്യല്‍’ എന്ന് വിളിക്കും, ആ ബസില്‍ സ്ത്രീകളെ മാത്രമേ കയറ്റൂ. ബാക്കിയുള്ള 60 ബസിനെ ‘ലേഡീസ് ഫസ്റ്റ്’ എന്ന് വിളിക്കും, അതായത് ആ ബസ് സ്റ്റോപ്പില്‍ ആദ്യം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും.നവംബര്‍ ആറുമുതലാണ് സൗകര്യം ലഭ്യമാവുക.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മെട്രോപോളിസിലെ വനിതാ യാത്രക്കാരുടെ യാത്രാസൗകര്യം ലഘൂകരിക്കുന്നതിനായി ‘ലേഡീസ് സ്‌പെഷ്യല്‍’, ‘ലേഡീസ് ഫസ്റ്റ്’ സര്‍വീസ് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായി ബെസ്റ്റ് പറഞ്ഞു.ഈ റൂട്ടുകളില്‍ 90 ശതമാനവും എയര്‍ കണ്ടീഷന്‍ഡ് ബസുകളായിരിക്കും.ബാക്കിയുള്ള ബസുകളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ബസുകള്‍ കളര്‍ കോഡ് ചെയ്യും.ബെസ്റ്റ് നേരത്തെ ചില സ്ത്രീകള്‍ക്ക് മാത്രമായി സേവനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും  അവ നിര്‍ത്തലാക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *