India
image_print

നാടുകാണി ചുരം വഴി ബസ് സർവീസില്ല: യാത്രചെയ്യാൻ ബുദ്ധിമുട്ടി നാട്ടുകാർ

Written by

archanaa chuqwe

നാ​ടു​കാ​ണി ചു​രം വ​ഴി നീ​ല​ഗി​രിയിലേ​ക്കു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം വ്യാപകമായി. മ​ല​ബാ​ർ ബ​സു​ക​ളാ​ണ് നാ​ടു​കാ​ണി ചു​രം വ​ഴി ഗു​ഡ​ല്ലൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.ഇവ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി​ ഇതുവരെ ല​ഭി​ച്ചി​ട്ടി​ല്ല.

കോ​വി​ഡ് ഇ​ള​വു​ക​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ് ർവീസുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിയിലാഴ്ത്തുകയാണ്. ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ദി​നം​പ്ര​തി വ​ഴി​ക്ക​ട​വ് വ​ഴി മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും വൈ​ത്തി​രി പാ​ട്ട​വ​യ​ൽ വ​ഴി വ​യ​നാ​ടി‍െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത്.

ചു​രം വ​ഴി ജീ​പ്പു​ക​ൾ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു​ണ്ടെ​ങ്കി​ലും അ​മി​ത നി​ര​ക്കാ​ണ്. സ്വ​ന്ത​മാ​യി ടാ​ക്സി വി​ളി​ച്ച് നീ​ല​ഗി​രി ജി​ല്ല​യി​ൽ പോ​യി​വ​ര​ണ​മെ​ങ്കി​ൽ 4000 രൂ​പ വ​രെ വാ​ട​ക​യാ​യി ന​ൽ​കേണ്ട അവസ്ഥയാണ്.

Leave a Reply

Your email address will not be published.