India
രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചന
Last updated on Aug 30, 2021, 2:21 pm


ചില സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയെന്ന് ഐസിഎംആർ മേധാവി ഡോക്ടർ സമീരൻ പാണ്ഡെ പറഞ്ഞു.
മൂന്നാം തരംഗമെത്താൻ ഇനിയും രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് കരുതിയിരിക്കരുതെന്നും ചില സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയെന്നും ഡോക്ടർ പാണ്ഡെ ഒരു അഭിമുഖത്തിലൂടെ അറിയിച്ചു.
ഉത്സവ കാലങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്താൽ സൂപ്പർ സ്പ്രെഡ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.


