India
image_print

ഉറക്കമില്ലാതെ ഇലോണ്‍ മസ്‌ക്; ടെസ്ലയ്ക്ക് അതിജീവിക്കാന്‍ കഴിയുമോ?

Written by

archanaa chuqwe

ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല. സ്പേസ്എക്സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്ല മേധാവി സ്ഥാനം ഒഴിഞ്ഞേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. പണം കൂടിയതല്ല പ്രശ്‌നമെന്നും ഒരേസമയം നിരവധി കമ്പനികളുടെ കാര്യങ്ങള്‍ നോക്കേണ്ടിവരുന്നതിനാലാണ് മസ്‌കിന് ഉറക്കം ലഭിക്കാത്തതെന്നുമാണ് റിപ്പോര്‍ട്ട്.മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ബെര്‍ക്ഷെയര്‍ ഹാത്വേ മേധാവി വാറാന്‍ ബഫറ്റിന്റെയും വരുമാനം ഒരുമിച്ചു കൂട്ടിയാല്‍ ലഭിക്കുന്ന തുകയിലേറെയാണ് മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി.കഴിഞ്ഞ പാദത്തില്‍ ടെസ്ല നേടിയത് 1.62 ബില്ല്യന്‍ ഡോളര്‍ വരുമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി ഉണ്ടാക്കിയതിന്റെ അഞ്ചു മടങ്ങ് അധികമാണിത്. കമ്പനിയുടെ ഓപ്പറേറ്റിങ് വരുമാനം 2 ബില്ല്യന്‍ ഡോളറായി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ പാദത്തില്‍ 238,000 വാഹനങ്ങള്‍ ഉണ്ടാക്കിയെന്നും, 240,000 എണ്ണം വിറ്റുവെന്നും പറയുന്നു

 

അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌ക് തന്നെ ഏതാനും വര്‍ഷത്തേക്ക് കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുന്ന കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഈ വര്‍ഷം ജൂലൈയില്‍ ഒരു കോടതിയില്‍ അദ്ദേഹം നടത്തിയ സാക്ഷി പറയലിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താന്‍ ടെസ്ലയുടെ മേധാവി സ്ഥാനം ഒഴിയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ താന്‍ തുടരേണ്ടതായുണ്ടെന്നും അല്ലെങ്കില്‍ കമ്പനി ഇല്ലാതാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.അതേസമയം ഗേറ്റ്‌സും ബഫറ്റുമൊക്കെ ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സ്പേസ്എക്സ് കമ്പനിയുടെ 48 ശതമാനം ഓഹരിയും മസ്‌കാണ് കൈയ്യില്‍ വച്ചിരിക്കുന്നതെന്നും പറയുന്നു. മസ്‌കിന് ദാനശീലം തീര്‍ത്തും ഇല്ലെന്നും പറയുന്നു.

 

Leave a Reply

Your email address will not be published.