India
image_print

വിലക്ക് പിന്‍വലിച്ച് കാനഡ

Written by

askshiyas

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കാനഡ പിൻവലിച്ചു. കോപ്വിഡ് കാലത്ത് ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബർ 26 വരെ നീട്ടുകയായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ഫെബ്രുവരി 27ന് പുനരാരംഭിക്കുമെന്ന് കാനഡ സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്റ്റംബർ 30 ന് മാത്രമെ പുനരാരംഭിക്കൂ.

വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കാനാവും. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്.

നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്റ്റേഷന് മുകളിലുള്ള എയർപോർട് കണക്ട് ബിൽഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം.

Leave a Reply

Your email address will not be published.