India
image_print

മുട്ടില്‍ മരംകൊള്ളക്കേസ്;പ്രതികൾക്ക് ജാമ്യം

Written by

archanaa chuqwe

മുട്ടില്‍ മരംകൊള്ളക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തില്‍ ആണ് ജാമ്യം നൽകിയത്.

മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം വനം വകുപ്പിന്റെ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാം. നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published.