India
image_print

അടുത്തവർഷത്തോടെ പലിശ നിരക്കുകൾ കൂടിയേക്കും

Written by

askshiyas

ജൂണിനുപകരം മാർച്ചിൽതന്നെ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. കോവിഡ് ഉത്തേജന നടപടികളിൽനിന്ന് ദ്രുതഗതിയിൽ പിന്മാറാനുള്ള ശ്രമത്തിലാണ് അമേരിക്കൻ കേന്ദ്ര ബാങ്ക്. ബോണ്ട് തിരികെവാങ്ങുന്നതിന്റെ വേഗംകൂട്ടാൻ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നു. \

വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽനിന്ന് 2022 മാർച്ചോടെ പൂർണമായും പിൻവാങ്ങിയേക്കും. വായ്പാ-നിക്ഷേപ പലിശ ഉയരാൻ അത് കാരണമാകും.

യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിച്ചാൽ അതിസമ്പന്നർ മുതൽ സാധാരണക്കാർ വരെയുള്ളവരെ ഇത് ബാധിക്കും. യുഎസ് ഫെഡറൽ റിസർവിന്റെ വഴിയേ ആർബിഐയും നീങ്ങുകയാണെങ്കിൽ 2022 കലണ്ടർവർഷം പകുതിയോടെ റിപ്പോനിരക്കിൽ വർധനവുണ്ടാകും.

Leave a Reply

Your email address will not be published.