India
പെട്രോളിനേക്കാള്‍ വില;സെലിബ്രിറ്റികളുടെ ഇഷ്ട്ടപാനീയമായി ബ്ലാക്ക് വാട്ടര്‍
Last updated on Aug 19, 2021, 9:12 am


സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട പാനീയമായി മാറിയിരിക്കുകയാണ് ബ്ലാക്ക് വാട്ടര്‍. ഫിറ്റ്നസ് പ്രേമികളായ താരങ്ങളാണ് ഇത് ഏറെ ഇഷ്ടപ്പെടുന്നത്. നടിമാരായ ശ്രുതിഹാസന്, മലയ്ക്ക അറോറ, ഉര്‍വശി റൗട്ടേല് വിരാട് കോലി, തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിലാണ് ബ്ലാക്ക് വാട്ടര്‍ താരമായിമാറിയത്.
എഴുപതിലേറെ ധാതുക്കള്‍ അടങ്ങിയ പിഎച്ച് മൂല്യം ഉയര്‍ന്ന ആല്‍ക്കലൈന്‍ പാനീയമാണ് ബ്ലാക്ക് വാട്ടര്‍. കറുത്തനിറം ആയതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.അസിഡിറ്റി കുറയ്ക്കുമെന്നും നിര്‍ജ്ജലീകരണം തടയുകയും ശരീരത്തില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ തടഞ്ഞു കൊണ്ട് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നുമാണ് നിര്‍മ്മാതകള്‍ അവകാശപ്പെടുന്നത്. മറ്റു വാട്ടറുകള്‍ പോലെയല്ല വിലയും അല്പം കൂടും. 500 മില്ലി ബ്ലാക്ക് വാട്ടറിന് ഇന്ത്യയില്‍ 100 രൂപയാണ് വില. ബ്രാന്‍ഡുകള്‍ മാറുന്നതനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.വെള്ളം 2019 ല്‍ ആരംഭിച്ച വഡോദര ആസ്ഥാനമായുള്ള ബ്രാന്‍ഡായ ഇവോക്കസ് മാര്‍ക്കറ്റ് ചെയ്ത ആല്‍ക്കലൈന്‍ ജലമാണ് തെളിയിച്ചു. ഉയര്‍ന്ന പിഎച്ച് മൂല്യത്തിനൊപ്പം, ഈ പാനീയം 70+ പ്രകൃതിദത്ത ധാതുക്കളാല്‍ സമ്പുഷ്ടമാണെന്ന് ഇവോക്കസ് അവകാശപ്പെടുന്നു. ഇവയെല്ലാം മെറ്റബോളിസം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.


