India
image_print

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സക്ക് വീണ്ടും പരാജയം

Written by

archanaa chuqwe

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സക്ക് വീണ്ടും പരാജയം.ബെന്‍ഫികയ്ക്ക് എതിരെ മൂന്ന് ഗോളിന്‍റെ ദയനീയമായ പരാജയമാണ് ബാഴ്സലോണക്ക് നേരിടേണ്ടി വന്നത്.

തുടക്കം തന്നെ പിഴച്ച ബാഴ്സ്സയെ പ്രതിരോധത്തിലാക്കി മൂന്നാം മിനുട്ടില്‍ തന്നെ ബെന്‍ഫിക ലീഡെടുത്തു. ബാഴ്സലോണയുടെ പ്രതിരോധ നിര ഡിഫന്‍സിന്‍റെ ബാലപാഠം മറന്നപ്പോള്‍ ഡാര്‍വിന്‍ നുനസാണ് ആദ്യം സ്കോര്‍ ചെയ്തത്.

ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെന്‍ഫിക രണ്ടാം പകുതിയിലും ബാഴ്സലോണയെ വട്ടം കറക്കി. 69ആം മിനുട്ടില്‍ റാഫാ സില്‍വ ബാഴ്സയുടെ നെഞ്ചില്‍ രണ്ടാമത്തെ ഗോളും പൊട്ടിച്ചു. ജവൊ മറിയയുടെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. രണ്ടാം ഗോള്‍ വീണതോടെ ബാഴ്സലോണ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു. എങ്കിലും ബെന്‍ഫികക്ക് കളി അവിടെ നിര്‍ത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. 79ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെന്‍ഫികയുടെ മൂന്നാം ഗോളും വന്നു. ആദ്യ ഗോള്‍ സ്കോര്‍ ചെയ്ത ഡാര്‍വിന്‍ നുനസ് തന്നെയാണ് പെനാല്‍റ്റ് എടുത്തത്. .

Leave a Reply

Your email address will not be published.