India
image_print

നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാകുന്നു;വരന്‍ സീരിയല്‍ താരം

Written by

askshiyas

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സുജാത എന്ന കഥാപാത്രമായി പ്രേക്ഷ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടി ചന്ദ്ര ലക്ഷ്മി വിവാഹിതയാവുകയാണ്. ജനപ്രിയ സീരിയല്‍ സ്വന്തം സുജാതയുടെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ചന്ദ്ര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. കൈകോര്‍ത്തു പിടിച്ചുകൊണ്ടുള്ള ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

പുതിയ ഒരു യാത്രയ്ക്ക് തുടക്കമിടുകയാണ് തങ്ങളുടെ സന്തോഷത്തിന്റെ അവകാശികളായ നിങ്ങളും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരുമെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും കുറിച്ചത്. 2002ലെ പൃഥ്വിരാജ് ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കല്യാണം കുറിമാനം, ബോയ്ഫ്രണ്ട് ബല്‍റാം താരാദാസ്, പച്ചക്കുതിര, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗവുമായി. തമിഴ് തെലുങ്ക് ഭാഷകളിലായി 37 പരമ്പരകളിലും അഭിനയിച്ചു . ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാള സീരിയലിലൂടെ വീണ്ടും അവര്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നത്.

Leave a Reply

Your email address will not be published.