India
image_print

ഐപിഎല്‍;മുംബൈയെ തകര്‍ത്ത് ചെന്നൈ

Written by

archanaa chuqwe

ന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍)മുംബൈയെ തകര്‍ത്ത് ചെന്നൈ.്ഞായറാഴ്ച ദുബായില്‍ നടന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് ചെന്നൈ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ടെയ്ത ചെന്നൈ 157 റണ്‍സ് വിജയലക്ഷ്യം മുംബൈയ്ക്ക് മുന്നില്‍ വച്ചെങ്കിലും മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് 58 പന്തില്‍ 88 റണ്‍സ് അടിച്ചെടുത്തു.ബ്രാവോ എട്ട് പന്തില്‍ മൂന്ന് സിക്സുകള്‍ സഹിതം 23 റണ്‍സ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈയുടെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.. 40 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരബ് തിവാരിയാണ് മുംബൈ നിരയില്‍ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സ് നേടാനെ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി എട്ട് പോയന്റുള്ള മുംബൈ നാലാമതാണ്. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാമതാണ്.

 

Leave a Reply

Your email address will not be published.