India
image_print

വീണ്ടും ശൈശവ വിവാഹം;മലപ്പുറത്ത് വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Written by

archanaa chuqwe

ലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. മഞ്ചേരിയില്‍ നടന്ന വിവാഹത്തിനെതിരെ പോലീസ് കേസെടുത്തു. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ജൂലൈ 30നായിരുന്നു വിവാഹം. ബന്ധുക്കളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം നടന്നത്.

അതേസമയം വിവാഹത്തില്‍ പങ്കു വഹിച്ച ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വവഹിച്ചവര്‍ക്കുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മലപ്പുറത്ത് ഇതേ രീതിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച വരനും ബന്ധുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. അടുത്തകാലത്തായി വീണ്ടും ശൈശവ വിവാഹങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് നിയമപരമായി കുറ്റകരമാണ്.

 

Leave a Reply

Your email address will not be published.