India
image_print

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് വിവാഹം; മലപ്പുറത്ത് രക്ഷിതാക്കള്‍ക്കും വരനുമെതിരെ കേസ്

Written by

askshiyas

ബാലവിവാഹം നടത്തിയരക്ഷിതാക്കള്‍ക്കും വരനും മതപുരോഹിതര്‍ക്കെതിരെയും കേസ്. മലപ്പുറത്തെ കരുവാരക്കുണ്ടില്‍ ആണ് ബാല വിവാഹം നടന്നത്. പ്ലസ്ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിനെതിരെയാണ് ബാലവിവാഹ നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തത്.

 

കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച രക്ഷിതാക്കള്‍ക്കും വരനും മതപുരോഹിതര്‍ക്കും എതിരെയാണ് പ്രേരണാകുറ്റത്തിന്‌കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ട്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് വരന്‍. മഹല്ല് ഖാസി അടക്കമുള്ള പുരോഹിതരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം ബാലവിവാഹം നടക്കുന്ന വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാറുണ്ട്. കുട്ടികളുടെ പ്രായം പോലും കണക്കിലെടുക്കാതെ വളരെ ചെറു പ്രായത്തില്‍ നാടിന്റെ പലഭാഗങ്ങളിലും ബാല വിവാഹം നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ബാലവിവാഹത്തെക്കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ പോലീസ് തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published.