India
image_print

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ബാലാവകാശ കമ്മിഷന്‍

Written by

archanaa chuqwe

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പതിനഞ്ചുവയസായ കുട്ടിയെ വയനാട്ടില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷന്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കുട്ടികളെ ദുരാചാരത്തിന്റെയോ മറ്റേതെങ്കിലും അന്ധവിശ്വാസത്തിന്റെയോ പേരില്‍ ആക്രമിക്കുന്നത് ബാലാവകാശമായി കണ്ട് നിയമനടപടി സ്വീകരിക്കും.

 

നിയമനിര്‍മാണത്തിനുള്ള നടപടി സാമൂഹ്യനീതി വകുപ്പോ ആഭ്യന്തര വകുപ്പോ സ്വീകരിക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി, ബ്ലാക്ക് മാജിക് ബില്‍ എന്നിവയുടെയോ മാതൃകയില്‍ നിയമനിര്‍മാണം നടത്താമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.