India
image_print

ചൈനയില്‍ മഹാപ്രളയം;15 മരണം;ഇതുവരെ 780 കോടിക്ക് സമാനമായ നഷ്ടം

Written by

archanaa chuqwe

ചൈനയില്‍ മഹാപ്രളയം രൂക്ഷമായിരിക്കുകയാണ്.കൂടാതെ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 15 പേർ മരണപ്പെട്ടു.3 പേരെ ഒഴുക്കിൽ പെട്ട് കാണാതായിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി ഈ മാസം ആദ്യം മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഷാന്‍സി പ്രവിശ്യയിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രവിശ്യയില്‍ നിന്ന് 1.20 ലക്ഷം പേരെ ഇതിനകം പ്രളയത്തെ തുടർന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കൂടാതെ കനത്ത മഴയെ തുടര്‍ന്ന് 37,700 വീടുകളാണ് ഇതുവരെ തകര്‍ന്നത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപ്പത്താറ് ലക്ഷം ജനങ്ങളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 2,38,460 ഹെക്ടര്‍ പ്രദേശത്തെ കൃഷിയും നശിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷിടിച്ചതായും അധികൃതർ അറിയിച്ചു.ഇതുവരെ 780 കോടിരൂപയ്‌ക്കു സമാനമായ നാശമാണ് പ്രളയത്തെ തുടർന്ന് ഉണ്ടായേതെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published.