India
image_print

ചൈനയെ വിറപ്പിച്ച് ഭൂചലനം; 3 മരണമുള്‍പ്പെടെ 60 പേര്‍ക്ക് പരിക്ക്

Written by

askshiyas

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ 6.0 തീവ്രതയുള്ള ഭൂകമ്പത്തില്‍ 3 പേര്‍ മരണപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വ്യാഴാഴ്ചയാണ് ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ 6.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.പുലര്‍ച്ചെ നടന്ന ഭൂചലനത്തില്‍ 1250 വീടുകളോളം പൂര്‍ണമായി തകരുകയും നാലായിരത്തിലധികം വീടുകള്‍ക്കു ഭാഗികമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.ഭൂകമ്പത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തിനായി മൂവായിരത്തോളം ആളുകളെ അണിനിരത്തി. കൗണ്ടിയിലെ ഫുജി ടൗണ്‍ഷിപ്പിലെ ഒരു ഗ്രാമത്തില്‍ താമസക്കാരുടെ താല്‍ക്കാലിക ഒഴിപ്പിക്കലിനായി ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യോങ്ച്വാന്‍ ജില്ലയില്‍ നിന്നു 52 കിലോമീറ്റര്‍ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പുലര്‍ച്ചെ മുതല്‍ തന്നെ ചൈനീസ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. യോങ്ച്വാനിലെ ലൂഴോ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. അതേസമയം തെക്കന്‍ ചൈനയില്‍ ചന്തു ചുഴലിക്കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു.3,200 ല്‍ അധികം ആളുകളെ 79 ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ പതിവായി ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. 2008 മേയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രതയുള്ള ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതില്‍ സിചുവാനില്‍ 90,000 പേര്‍ മരിച്ചു.

 

Leave a Reply

Your email address will not be published.