India
ചൈന എൽഐസിയെ ഹൈജാക്ക് ചെയ്യുമോ?
Last updated on Sep 23, 2021, 7:15 am


ഇന്ത്യൻ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയിലേക്ക് ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാൻ ശ്രമം തുടങ്ങി സർക്കാർ. ഈ വർഷം ചൈനയിൽനിന്നുള്ള നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ചൈനീസ് മൊബൈൽ ആപ്പുകൾ പലതും രാജ്യത്ത് നിരോധിച്ചതും അതിന്റെ ഭാഗമായാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപംതടയുന്നതിന് ഇതിനകം സർക്കാർ നടപടികളെടുത്തിരുന്നു.
രാജ്യത്തെ ഏറ്റവുംവലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിക്കാണ് രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 60ശതമാനം വിപണിവിഹിതവുമുള്ളത്. മൊത്തം ആസ്തിയാകട്ടെ 500 ബില്യൺ ഡോളറിലേറെയുമാണ്. നിലവിലെ നിയമപ്രകാരം വിദേശികൾക്ക് എൽഐസിയിൽ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവർക്ക് പരമാവധി അനവദിക്കുക.


