India
image_print

ചിന്താ ജെറോമിനെ പരിഹസിച്ച് സംവിധായകന്‍

Written by

archanaa chuqwe

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ പരിഹസിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. നിയമങ്ങള്‍ മറികടന്ന് ചിന്താ പിഎച്ച്ഡി എങ്ങനെ വാങ്ങി എന്നറിയാന്‍ തനിക്ക് ആകാംക്ഷയുണ്ടെന്നും ഒരു സഖാവിന് എന്തും സാധ്യമാകുമെന്നുമാണ് ടിറ്റോ കുറിച്ചത്. ചിന്ത എന്നും തനിക്ക് വിസ്മയമായിരുന്നു. ചങ്കിലെ ചൈന എന്ന അമൂല്യ ഗ്രന്ഥമെഴുതിയതുമുതല്‍ ആ വിസ്മയമിങ്ങനെ വാനോളം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. യുവജന കമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഒന്നരലക്ഷത്തോളം മാസ ശമ്പളവും വാങ്ങി ചിന്ത നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചു. അതേസമയം യുജിസിയുടെ ജെആര്‍എഫ് കിട്ടുകയും ഫുള്‍ടൈം ആയി മാസം 38,000 രൂപയോളം കൈപ്പറ്റുകയും ചെയ്തു. അടുത്തിടെ പിഎച്ച്ഡി നേടുകയും ചെയ്തു. സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങാന്‍ ശ്രമിച്ച പി ഇളയിടത്തിന്റെ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാഷ്ട്രീയ പിന്‍ബലത്തോടെ ഡോക്ടറേറ്റ് എടുത്ത യുജിസിയുടെ നിയമം പോലും മാറ്റി മറിച്ച ആ രീതി എങ്ങനെയാണെന്ന് അറിയാന്‍ ഒരു പൗരന് ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലോസഫിയില്‍ പാര്‍ട്ട് ടൈം റിസേര്‍ച്ച് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ സമീപിച്ചപ്പോള്‍ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. ഒരുപക്ഷേ മോദിയെ പിന്തുണയ്ക്കാത്ത സഖാവായി നിന്നിരുന്നുവെങ്കില്‍ താനിക്ക് ഇപ്പോള്‍ സ്‌കൂള്‍ അധ്യാപകരുടെ രചനക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം വരെ കിട്ടിയേനെയെന്നും ജോണ്‍ ഡിറ്റോ പരിഹസിച്ചു.

Leave a Reply

Your email address will not be published.