India
നടൻ ചിരഞ്ജീവിക്ക് കൊവിഡ്
Last updated on Jan 26, 2022, 12:52 pm


തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു.തന്റെ ട്വിറ്ററിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്.കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായും ചിരഞ്ജീവി പറഞ്ഞു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് ബന്ധപ്പെട്ടവര്‍ കൊവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്.
പ്രിയപ്പെട്ടവരെ, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും, ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ നേരിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് നേരിട്ട് ബന്ധപ്പെട്ട എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാവരെയും കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം കഴിഞ്ഞ നവംബറിലും അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതായി ചിരഞ്ജീവി അറിയിച്ചിരുന്നു. എന്നാല്‍, മൂന്ന് ദിവസങ്ങള്‍ക്കു ശേഷം, പരിശോധനാ ഫലം തെറ്റിയതാണെന്നറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയുണ്ടായി


