India
image_print

ശസ്ത്രക്രിയ;മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നു

Written by

archanaa chuqwe

ശസ്ത്രക്രിയക്ക് പിന്നാലെ കാലുകള്‍ തളര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് ഗുരുതരമായി തുടരുന്നു.ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്കാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്.ഈ മാസാദ്യമാണ് ക്രിസ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരത്തെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.

 

കെയ്ന്‍സ് സ്വന്തം നഗരമായ കാന്‍ബെറയിലേക്ക് മടങ്ങിയിരുന്നെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോണ്‍ ലോയിഡിന്റെ പ്രസ്താവന ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.51കാരനായ കെയ്ന്‍സ് ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായിരുന്നു കെയ്ന്‍സ്.മുന്‍ ടെസ്റ്റ് പ്ലെയര്‍ ലാന്‍സ് കെയ്ന്‍സിന്റെ മകനായ കെയ്ര്‍ന്‍സ് 1989 നും 2006 നും ഇടയില്‍ ന്യൂസിലാന്‍ഡിന് വേണ്ടി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചു.

 

 

Leave a Reply

Your email address will not be published.