India
image_print

മാഞ്ചസ്റ്ററിനൊപ്പം പരിശീലനത്തിനിറങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

Written by

askshiyas

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിനൊപ്പം പരിശീലനത്തിനിറങ്ങി. സെപ്റ്റംബർ 11 ന് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങുമെന്നാണ് സൂചന. ക്രിസ്റ്റ്യാനോയുടെ രണ്ടാം വരവിലെ അരങ്ങേറ്റം ഈ മത്സരത്തിലാവും.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പോർച്ചുഗലിലായിരുന്ന റൊണാൾഡോ കഴിഞ്ഞയാഴ്ച്ചയാണ് മാഞ്ചസ്റ്ററിനൊപ്പം ചേർന്നത്.

 

അഞ്ച് തവണ ലോകഫുഡ്ബോളറായ സൂപ്പർ താരം മാഞ്ചസ്റ്ററിലേക്കുള്ള തൻ്റെ രണ്ടാം വരവിൽ മാഞ്ചസ്റ്ററിലെ തൻ്റെ മുൻ സഹതാരവും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനുമായ ഒലെ ഗണ്ണർ സോൾഷ്യാറുമായി ആദ്യമായാണ് കണ്ട് മുട്ടുന്നത്.അതേസമയം യോഗ യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് അസർബൈജാനെ കീഴടക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ബെർണാഡോ സിൽവ, ആന്ദ്രെ സിൽവ, ഡിയാഗോ ജോട്ട എന്നിവർ സ്കോർ ചെയ്തു.

 

Leave a Reply

Your email address will not be published.