India
image_print

ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; നിരവധിപ്പേർ കൊല്ലപ്പെട്ടു

Written by

archanaa chuqwe

ക്രിസ്മസിനു മുന്നോടിയായി യുഎസിൽ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. വിസ്കോൻസെനിലെ മിലുവാകീയിൽ‌ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അപകടത്തിൽ കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

വിസ്കോൻസെനിലെ മിലുവാകീയിൽ‌ ഞായറാഴ്ച വൈകിട്ട് ക്രിസ്മസ് പരേഡ് നടന്നു കൊണ്ടിരിക്കെ അമിതവേഗത്തിൽ വന്ന കാർ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. വൻ അപകടത്തിനിടയാക്കിയ എസ്‌യുവി കാർ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. അതേസമയം മരിച്ചവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ഇതുവരെയും പുറത്തിവിട്ടിട്ടില്ല. സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ക്രിസ്മസിനു മുന്നോടിയായി യുഎസിൽ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.

Leave a Reply

Your email address will not be published.