India
image_print

കൽക്കരി ക്ഷാമം കൃത്രിമം; സിഐടിയു

Written by

archanaa chuqwe

വൈദ്യുതി പ്രതിസന്ധിയും കൽക്കരി ക്ഷാമവും കോർപറേറ്റുകളെ സഹായിക്കുന്നതിനുള്ള കൃത്രിമ സൃഷ്ടിയാണെന്ന ആരോപണവുമായി സിഐടിയു. കൽക്കരിയുടെ ഉൽപ്പാദനത്തിൽ റെക്കോർഡ്‌ വർധനയുണ്ടായിട്ടും ക്ഷാമം സംഭവിച്ചതെങ്ങനെയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.

ഏപ്രിൽ-സെപ്‌തംബർ മാസങ്ങളിൽ കോൾ ഇന്ത്യ റെക്കോഡ്‌ ഉൽപ്പാദനം നടത്തിയിട്ടുണ്ട്. കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡപ്രകാരം നിലയങ്ങളിൽ 20 ദിവസത്തെ കൽക്കരിയുണ്ടാകണം. ഇത്‌ പാലിക്കാത്തതിന്റെ ഉത്തരവാദി കേന്ദ്രമാണ്. കേന്ദ്രത്തിന്റെ അറിവോടെ നിക്ഷിപ്‌ത താൽപ്പര്യക്കാരാണ്‌ ക്ഷാമം സൃഷ്ടിച്ചത്‌.

ആവശ്യം കുറഞ്ഞതിനാൽ ഉപകമ്പനികൾ ഉൽപ്പാദനം കുറയ്‌ക്കാൻ നിർബന്ധിതരായെന്നും ഒരു പരിധിക്കപ്പുറം കൽക്കരി ശേഖരിച്ചുവച്ചാൽ ഉപയോഗശൂന്യമാകുമെന്നും കോൾ ഇന്ത്യ ചെയർമാൻ പറഞ്ഞതായും സിഐടിയു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *