India
അവധി ദിവസങ്ങളിലും വാക്സിനേഷൻ നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി
Last updated on Aug 18, 2021, 8:28 am


ഇനി മുതല്‍ അവധി ദിവസങ്ങളിലും വാക്സിനേഷന് നല്കാന് നിര്‍ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്കി വാക്സിന് വിതരണം ചെയ്യണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.കോവിഡ് അവലോകന യോഗത്തിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടാതെ സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെലി മെഡിസിന് സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതേസമയം പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധിച്ചത് പഠനവിഷയമാക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആറന്മുള വള്ളംകളിക്ക് കഴിഞ്ഞ തവണ നല്കിയ ഇളവ് മാത്രം ഇത്തവണയും അനുവദിക്കുകയുള്ളൂ എന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു


