India
image_print

യു എന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം

Written by

archanaa chuqwe

രുപത്തിയാറാം കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം. നവംബര്‍ 12 വരെയാണ് ഉച്ചക്കോടി നടക്കുന്നത്.പാരിസ് ഉടമ്പടി അടക്കം മുന്‍ ഉച്ചകോടികളില്‍ കൈകൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ ഉച്ചകോടിയില്‍ വിലയിരുത്തും. പാരീസ് ഉടമ്പടിയില്‍ നിര്‍ദ്ദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞവര്‍ഷം ഫ്രീ വര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു. വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാ വിദഗ്ധര്‍, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്ട്ര സംഘടനകള്‍, എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് ഫ്രീ വര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് പരിമിതപ്പെടുത്താന്‍ കാലാവസ്ഥ ശാസ്ത്ര അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ 120 രാജ്യങ്ങളുടെ തലവന്മാര്‍ ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.സമ്മേളനങ്ങള്‍ക്കിടയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ എന്നിവരുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.ബഹിര്‍ഗമനം കുറയ്ക്കുന്നതിനുംആഗോളതാപനത്തിന്റെവേഗം കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉച്ചക്കോടിയില്‍ ചര്‍ച്ചയാക്കും. കോവിഡ് മഹാമാരിയെ നേരിടാനും കോവിഡ് അനന്തര തിരിച്ചുവരവിന് മാര്‍ഗരേഖയുണ്ടാക്കാനും വ്യക്തമായ തീരുമാനങ്ങള്‍ ജി-20 ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസ്വര രാജ്യങ്ങളുടെ വിഷയങ്ങള്‍ ഇന്ത്യ പതിവുപോലെ ശക്തമായി ഉന്നയിക്കും. രാജ്യാന്തര സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന സമ്മേളനമെന്ന നിലയ്ക്കാണ് ഇന്ത്യ ഇതിനെ സമീപിക്കുന്നത്.. ജി-20 അംഗ രാജ്യങ്ങള്‍ക്കു പുറമേ യൂറോപ്യന്‍ യൂണിയനും ക്ഷണിക്കപ്പെട്ട മറ്റു രാജ്യങ്ങളും റോം ഉച്ചകോടിയില്‍ പങ്കെടുക്കും.

 

Leave a Reply

Your email address will not be published.