India
image_print

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഗവര്‍ണര്‍

Written by

askshiyas

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭാ യോഗത്തിലാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ മറുപടി നൽകി.

കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍ നിയമനം സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്.

Leave a Reply

Your email address will not be published.