India
image_print

ദുരിതബാധിതർക്ക് ധനസഹായ വിതരണം ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

Written by

archanaa chuqwe

സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുള്ള ധനസഹായവിതരണം ഊർജിതമാക്കാൻ കലക്ടർമാരോട്‌ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത യോഗത്തിലാണ് നിർദേശം. കൃഷിനാശത്തിന്റെ വിശദവിവരം ലഭ്യമാക്കണം. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതത് സമയം ഇടപെടൽ ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

റവന്യൂ വകുപ്പിന് പുറമെ തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടാം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.

Leave a Reply

Your email address will not be published.