India
image_print

പരമാവധി ശിക്ഷ ഉറപ്പാക്കും

Written by

archanaa chuqwe

സത്രീ സുരക്ഷയിൽ വീട്ടുവിഴ്‌ചയില്ലെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ അറിയിച്ചു. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി .പോക്‌സോ നിയമത്തിലെയും, പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മലപ്പുറം കോട്ടൂക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയതായും ബലാത്സംഗ കേസുകളുടെ എണ്ണം 2017 ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020 ല്‍ 1,880 ആയി കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *