India
image_print

20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും

Written by

archanaa chuqwe

20 ലക്ഷം പേർക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വർക്ക്‌ ഫ്രം ഹോം വ്യാപകമാക്കും. നവകേരള സൃഷ്ടിക്ക്‌ തൊഴിൽ അനിവാര്യമാണെന്ന്‌ പാലയാട്‌ സിഡ്കോ വ്യവസായ എസ്‌റ്റേറ്റ്‌ നവീകരണം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക, ടൂറിസം ഉൾപ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. ഈ സർക്കാർ അധികാരമേറ്റ്‌ ചുരുങ്ങിയ കാലയളവിൽ 3220 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി. ലോകത്തെ സംരംഭകരാണ്‌ എത്തുന്നത്‌. 4299 ചെറുകിട, ഇടത്തരം യൂണിറ്റുകൾ തുടങ്ങി.

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ സംസ്ഥാന-ജില്ലാ തലത്തിൽ സ്‌റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കാൻ നിയമം കൊണ്ടുവന്നു. വ്യവസായശാലകളിൽ കേന്ദ്രീകൃത പരിശോധനാ സംവിധാനം തുടങ്ങി. അതിവേഗം വ്യവസായം തുടങ്ങാൻ നടപടി ലഘൂകരിച്ചു; മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.