India
image_print

‘യുവത്വത്തിന്റെ രഹസ്യം’ വെളിപ്പെടുത്തി;സ്റ്റാലിന്റെ പ്രഭാത സവാരി വീഡിയോ വൈറല്‍

Written by

askshiyas

മിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഭാത സവാരി വീഡിയോ വൈറല്‍. പ്രഭാതസവാരിക്കിടെ നാട്ടുകാരുമായി സംവദിക്കുന്ന സ്റ്റാലിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.പ്രഭാതസവാരിക്കിടെ ‘യുവത്വത്തിന്റെ രഹസ്യം’ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീക്കു പൊട്ടിച്ചിരിയോടെ മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടെ തന്റെ യുവത്വത്തിന്റെ രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി. ഭക്ഷണം നിയന്ത്രിക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണു സ്റ്റാലിന്‍ വെളിപ്പെടുത്തിയത്.അറുപത്തിയെട്ടുകാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വിഡിയോ ഡിഎംകെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

പ്രഭാത സവാരിക്കായി ട്രാക്ക് സ്യൂട്ടിട്ടും ഇട്ട ഇറങ്ങിയ സ്റ്റാലിന്‍ വഴിയല്‍ കണ്ട ചെറു സംഘവുമായി സംസാരിക്കുന്നതാണ് വിഡിയോയിയുള്ളത്. സംസാരത്തിനിടെയാണ് താങ്കള്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടത്.എന്തായാലും സ്റ്റാലിന്റെ പ്രഭാത സവാരി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. അതേസമയം നേരത്തെ അദ്ദേഹം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു.ഫിറ്റ്‌നസ് പ്രേമിയായ സ്റ്റാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.’ഞാന്‍ ജോലിയില്‍ വളരെ തിരക്കിലാണെങ്കിലും, എന്റെ കൊച്ചുമക്കളോടൊപ്പം സമയം ആസ്വദിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു. ഞാന്‍ നേരത്തെ ഉണരും, നടക്കാന്‍ പോവുകയും യോഗ ചെയ്യുകയും ചെയ്യും. ഞാന്‍ 10 ദിവസത്തിലൊരിക്കല്‍ സൈക്കിള്‍ ചവിട്ടുന്നു. ഇവ എന്റെ ശാരീരിക വ്യായാമങ്ങളാണ്. എനിക്ക് ക്ഷീണം തോന്നുന്നില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.