India
കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത്; കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും സംശയിച്ച് പോലീസ്
Last updated on Sep 07, 2021, 1:08 pm


കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും പൊലീസ് സംശയിക്കുന്നുണ്ട്.ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐഎന്‍എസ് വിക്രാന്തിന് സുരക്ഷ കൂട്ടിയിട്ടു്ട്. കപ്പൽശാലയിൽ കൂടുതല്‍ സിഐഎസ്എഫുകാരെ വിന്യസിച്ചു. കടല്‍ നിരീക്ഷണം ശക്തമാക്കി.
കപ്പല്‍ശാലയെ പറ്റി കൃത്യമായ ധാരണയുള്ള തരത്തിലാണ് ഭീഷണി സന്ദേശമെന്ന് പൊലീസ് പറയുന്നു. കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ മെയിലിലേക്കും ഭീഷണി സന്ദേശമെത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തു. സൈബര്‍ ആക്രമണത്തിനുള്ള ശ്രമമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.


