India
എറണാകുളവും കൊല്ലവും ഇനി ഭാര്യയും ഭര്‍ത്താവും ഭരിക്കും
Last updated on Sep 03, 2021, 6:59 am


സംസ്ഥാനത്തെ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയതോടെ കൊല്ലത്ത് അഫ്സാന പര്‍വീര്‍ കളക്ടറായി ചുമതലയേല്‍ക്കും. ഇതോടെ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കളക്ടര്‍ പദവിയിലെത്തും. എറണാകുളം കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്സാന പര്‍വീര്‍. എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറാണ് അഫ്സാന.മുന്‍പ് ജാഫര്‍ മാലിക്കിന് എറണാകുളം കളക്ടറേറ്റിലും അഫ്സാന എറണാകുളം ജില്ലാ ഡെവലപ്മെന്റില്‍ കമ്മീഷണറായും എത്തിയിരുന്നു.
കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് പദവിയില്‍ നിന്നുമാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയില്‍ എത്തുന്നത്. കൊച്ചിയിലെ സ്മാര്‍ട്ട് വിഷന്‍ ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്സാനക്ക് ആയിരുന്നു. മെട്രോ പൊളിറ്റര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അധികചുമതലയും അഫ്സാനക്കാണ്.എറണാകുളം കളക്ടറായി ജാഫര്‍ മാലിക് എത്തുന്നതിനും ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്സാന.അഴിച്ച് പണിയില്‍ സംസ്ഥാനത്തെ വനിതാകളക്ടര്മാരുടെ എണ്ണം ഒന്‍പതായി. ഇന്നലെ രണ്ടു ജില്ലകളില്‍ കൂടി വനിതാ കളക്ടര്‍മാരെ നിയമിച്ചിരുന്നു. വയനാട്, കൊല്ലം ജില്ലകള്‍ക്കാണ് വനിതാ കളക്ടര്‍മാരെ ലഭിച്ചത്. എന്‍ട്രന്‍സ് കമ്മിഷണര്‍ ആയിരുന്ന എ. ഗീതയാണ് പുതിയ വയനാട് കളക്ടര്‍.


