India
image_print

ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി

Written by

archanaa chuqwe

എംഎസ്എഫിലെ നേതാക്കള്‍ ലൈംഗികചുവയോടെ സംസാരിക്കുന്നുവെന്ന് വനിതാ കമ്മീഷന് പരാതി.എം എസ് എഫിലെ ചില നേതാക്കള്‍ മോശമായ രീതിയില്‍ സംസാരിക്കുന്നുവെന്നാണ് വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. എംഎസ് എഫിലെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പരാതി നല്‍കിയത്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എം എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.

 

Leave a Reply

Your email address will not be published.