India
image_print

എംഎസ് ധോണിയെ ഉപദേഷ്ടാവാക്കിയതിനെതിരേ ബി.സി.സി.ഐക്ക് പരാതി

Written by

askshiyas

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐ അപെക്‌സ് കൗണ്‍സിലിന് പരാതി ലഭിച്ചു.മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യന്‍ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി.

ഇന്ത്യന്‍ ക്രിക്കറ്റിനെ നവീകരിക്കാന്‍ നിയോഗിക്കപ്പെട്ട ലോധ കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ക്കെതിരാണു ധോണിയുടെ നിയമനമെന്നാണു സഞ്ജീവ് ഗുപ്തയുടെ ആരോപണം.കളിക്കാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കുമെതിരെ മുന്‍പും നിരവധി താല്‍പ്പര്യ പരാതികള്‍ സഞ്ജീവ് ഗുപ്ത സമര്‍പ്പിച്ചിട്ടുണ്ട്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജനറല്‍ സെക്രട്ടറി ജയ് ഷായും ഉള്‍പ്പെടുന്ന സംഘമാണ് അപക്‌സ് കൗണ്‍സില്‍. ടി 20 ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവായി ധോണിയെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.ധോണിയെ ഇന്ത്യന്‍ ടീം ഉപദേശകനായി നിയമിച്ചത് ബിസിസിഐ ഭരണഘടനയിലെ 38(4) നിബന്ധന പ്രകാരം നിയമവിരുദ്ധമാണെന്ന പരാതി പിന്നീട് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നീക്കത്തിന്റെ നിയമസാധുത പരിശോധിച്ച് പിന്നീട് ഇക്കാര്യത്തില്‍ അപക്‌സ് കൗണ്‍സില്‍ തീരുമാനം എടുക്കുമെന്ന് ബിസിസിഐ വക്താവ് അറിയിച്ചു.

 

Leave a Reply

Your email address will not be published.