India
image_print

ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ച് കെപിസിസി

Written by

askshiyas

കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. അച്ചടക്കലംഘനത്തിന് നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

പാർട്ടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ശിവദാസൻ നായർക്കെതിരെ നടപടിയെടുത്തത്. തുടർന്ന് കെപിസിസി നോട്ടീസ് നൽകുകയും പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

നോട്ടീസിന് തൃപ്തികരമായ മറുപടി നൽകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിൽ തിരികെ എടുക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.