India
പാലാ വിവാദത്തിൽ ഇടപെട്ടത് കേരളത്തെ രക്ഷിക്കാൻ: വി ഡി സതീശൻ
Last updated on Sep 18, 2021, 2:31 pm


രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ല നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കോൺഗ്രസ് നേതൃത്വം സമുദായ നേതാക്കളെ നേരിൽക്കണ്ടതെന്ന്പ്ര തിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള സമൂഹത്തിൽ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അതിരുവിടുന്നുവെന്ന് തോന്നിയപ്പോൾ പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഇടപെടൽ കോൺഗ്രസിനെ മാതൃകയാക്കിയാണെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവദാസൻ നായർക്കെതിരായ പാർട്ടി നടപടി പിൻവലിച്ചത് കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമോയെന്ന് ഭയന്നിട്ടല്ലെന്നും വിശദീകരണം തൃപ്തികരമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അച്ചടക്കം ലംഘിക്കുന്നവരെ പൂവിട്ട് പൂജിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പാലക്കാട്ട് പാർട്ടി വിട്ട എ.വി ഗോപിനാഥുമായി ചർച്ച നടത്തുകയാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ 50ാം വാർഷികാഘോഷ പരിപാടികൾ അവസാനിപ്പിച്ച കാര്യം തനിക്കറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


