India
image_print

കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി എവിടെ? : കെ പി അനില്‍കുമാര്‍

Written by

archanaa chuqwe

കണ്ണൂർ ജില്ലയിൽ സ്‌കൂൾ വാങ്ങാനായി കെ കരുണാകരന്റെ പേരിൽ പിരിച്ചെടുത്ത 16 കോടി രൂപ എവിടെയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വ്യക്തമാക്കണമെന്ന്‌ കെ പി അനിൽകുമാർ. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ്‌ സുധാകരന്റെ നേതൃത്വത്തിൽ പണപ്പിരിവ്‌ നടത്തിയത്‌.

പണം കെ സുധാകരൻ മാത്രം ഡയറക്‌ട‌റായ കണ്ണൂർ എജ്യുപാർക്കിലേക്കാണ്‌ മാറ്റിയത്‌. ട്രസ്റ്റിന്റെ പണം ഉപയോഗിച്ചില്ലെങ്കിൽ സർക്കാരിലേക്ക്‌ കൈമാറണമെന്നതും പാലിക്കപ്പെട്ടില്ല.

കെ സുധാകരനും വി ഡി സതീശനുമാണ്‌ തന്നെ കമ്യൂണിസ്റ്റാക്കിയതെന്നും അതിന്‌ അവരോട്‌ നന്ദിയുണ്ടെന്നും അല്ലായിരുന്നെങ്കിൽ താനിപ്പോഴും കോൺഗ്രസ്‌ എന്ന കിണറ്റിലെ തവളയായേനെയെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണ സീറ്റ്‌ നിഷേധിച്ചപ്പോഴും തല മുണ്ഡനം ചെയ്യാനും തെറിവിളിക്കാനും മുതിർന്നിട്ടില്ല. താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുത്തതു പോലെയാണ്‌ കെ സുധാകരൻ കോൺഗ്രസ്‌ പിടിച്ചെടുത്തത്‌. സുധാകരനെ പ്രസിഡന്റാക്കിയില്ലെങ്കിൽ കലാപമുണ്ടാകുമെന്ന്‌ പ്രചാരണം നടത്തി. സൈബർ ഗുണ്ടകളെ ഉപയോഗിച്ചുള്ള ഈ പ്രചാരണത്തിന്റെ ഉറവിടം കെ സുധാകരനായിരുന്നു. നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ്‌ സുധാകരൻ പ്രസിഡന്റായത്‌.

 

 

 

Leave a Reply

Your email address will not be published.