India
കോണ്‍ഗ്രസിനെ പരിഹസിച്ച് എ വിജയരാഘവന്
Last updated on Sep 11, 2021, 1:01 pm


കോണ്‍ഗ്രസിന്റെ പരിഷ്കരണ നിര്‍ദേശങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. സെമി കേഡര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത സംവിധാനമാണ്.
മത്സരിക്കുന്നതിന് കാലാവധി താഴെത്തട്ടില്‍ മാത്രമെന്നും നേതാക്കള്‍ ആജീവനാന്തം പദവികള്‍ കയ്യാളുന്നുവെന്നും വിജയരാഘവന് ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസില്‍ എത്രത്തോളം നടപ്പാകുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പരിഹസിച്ചു.


