India
സമഗ്ര മാറ്റത്തിന് കോണ്‍ഗ്രസ്;മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു
Last updated on Sep 09, 2021, 5:20 am


കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുമായി മാര്‍ഗ്ഗ രേഖകള്‍ പുറത്തിറക്കി. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതികള്‍ വരും. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സന്റീവ് നല്‍കും. വ്യക്തിപരമായി ആരും ഫ്ളെക്സ് ബോര്‍ഡുകള്‍ വെയ്ക്കരുത്, സ്റ്റേജില്‍ നേതാക്കളെ കുത്തി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗ്ഗരേഖയിലുള്ളത്. ഡിസിസി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്.
ബൂത്തു കമ്മറ്റികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടും. ഓരോ ആറുമാസത്തിലും ബൂത്ത് കമ്മറ്റിയുടെ പ്രവര്‍ത്തനം അതാത് ഡിസിസി അധ്യക്ഷന്മാര് വിലയിരുത്തും. പോരായ്മകള്‍ അപ്പോള്‍ തന്നെ കെപിസിസിയെ അറിയിയ്ക്കും. വേഗത്തിലുള്ള തിരുത്തല്‍ നടപടികളിലൂടെ പാര്‍ട്ടിയെ കൂടുതല്‍ ചലനാത്മകമാക്കാനാണ് മാര്‍ഗ്ഗ രേഖയിലൂടെ ഉദ്ദേശിക്കുന്നത്.
താഴെ തലങ്ങളില്‍ സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെടല്‍ വേണം, അതിലൂടെ ജനപിന്തുണ ആര്‍ജ്ജിയ്ക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ രേഖയില്‍ ഉണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ നേരിട്ട് കെപിസിസിയ്ക്ക് പരാതി നല്കുന്ന രീതി മാറും. അതിനായി ജില്ലാ തലത്തില്‍ സമിതിയെ ഏര്‍പ്പാടാക്കും. അതീവ ഗൗരവതരമായ പ്രശ്നം ഉണ്ടെങ്കില്‍ മാത്രമായിരിക്കും കെപിസിസി ഇടപെടുക.


