India
image_print

കൈയുറയിട്ട് പീഡിപ്പിച്ചാല്‍ കുറ്റമല്ലാതാകുമോ?;വിവാദ പോക്‌സോ വിധി റദ്ദാക്കണമെന്ന് അറ്റോര്‍ണി ജനറല്‍

Written by

archanaa chuqwe

ബോംബെ ഹൈക്കോടതിയുടെ വിവാദ പോക്‌സോ വിധി റദ്ദാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാല്‍ പോക്‌സോ പ്രകാരമുള്ള കുറ്റമാക്കില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി. ഇത്തരത്തിലുള്ള വിധി നടപ്പിലായാല്‍ അപകടകരമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാകുമെന്നും ഒരാള്‍ കുട്ടിയെ കൈയുറയിട്ട് പീഡിപ്പിച്ചത് കുറ്റം അല്ലാതെ ആകുമോ എന്നും അദ്ദേഹം ചോദിച്ചു . ഒരാള്‍ ഈ രീതിയില്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചാല്‍ അയാളെ ശിക്ഷിക്കാന്‍ ആകില്ലെന്നാണ് ഈ വിവാദ വിധി അര്‍ത്ഥമാക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 43, 000 പോക്‌സോകേസുകളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ അന്തിമ വാദം ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ 14 ലേക്ക് മാറ്റി.

12കാരിയെ പീഡിപ്പിച്ച 39-കാരനായ പ്രതി കുറ്റക്കാരനാണെന്ന സെഷന്‍സ് കോടതിയുടെ വിധിയില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചുവരുത്തിയ ഭേദഗതി ആയിരുന്നു വിവാദമായത്. ചര്‍മ്മങ്ങള്‍ തമ്മില്‍ തൊടുന്ന വിധം ബന്ധം ഉണ്ടായാല്‍ മാത്രമേ പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം കുറ്റകരമാകും എന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. ഇത് വിവാദം സൃഷ്ടിച്ച തോടുകൂടി ഇദ്ദേഹത്തെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published.