India
‘ക്രൂരമായി വികൃതമാക്കി’;സൗന്ദര്യ ചികിത്സ പരാജയപ്പെട്ടുവെന്ന് സൂപ്പര്‍ മോഡല്‍
Last updated on Sep 24, 2021, 9:51 am


1990 കളില്‍ പ്രശസ്തയായ സൂപ്പര്‍ മോഡലാണ് ലിന്‍ഡ ഇവാഞ്ചെലിസ്റ്റ.എന്നാല്‍ താരത്തെക്കുറിച്ച് അടുത്തിടയായി യാതൊരു വവരവുമില്ലായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ മോഡല്‍.സൗന്ദര്യ ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്നതിനെതുടര്‍ന്ന് പുറത്തിങ്ങാനാകാതെ കഴിയുകയാണ് താനെന്നാണ് മോഡലിന്റെ വെളിപ്പെടുത്തല്‍.തന്റെ മുഖവും ശരീരവും വിരൂപമായെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലേക്ക് മാറ്റിയെന്നും ലിന്‍ഡ വ്യക്തമാക്കി.ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ലിന്‍ഡ ഇത് വെളിപ്പെടുത്തിയത്.
56-കാരിയായ ലിന്‍ഡയുടെ ജീവിതം തകര്‍ത്തത് അഞ്ചുവര്‍ഷം മുമ്പ് ചെയ്ത കോസ്മെറ്റിക് ചികിത്സയാണ്. എന്തായിരുന്നോ ചികിത്സയിലൂടെ തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് അതിന്റെ നേരെ വിപരീതമായിസംഭവിച്ചുവെന്നാണ് ലിന്‍ഡ പറയുന്നത്.കൂള്‍സ്കള്‍പ്റ്റിങ് എന്ന ചികിത്സയ്ക്കാണ് താന്‍ വിധേയയായത്. ശസ്ത്രക്രിയയില്ലാതെ ശരീരത്തിന്റെ ആകൃതി തിരിച്ചെടുക്കുന്ന രീതിയാണിത്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കലാണ് ചികിത്സയുടെ ലക്ഷ്യം. എന്നാല്‍ തന്റെ കാര്യത്തില്‍ കൊഴുപ്പ് കുറയുന്നതിനു പകരം അടിയുകയാണ് ഉണ്ടായതെന്ന് ലിന്‍ഡ പറയുന്നു. ഇതേതുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തിയെന്നും ആത്മവിശ്വാസം നഷ്ടമായെന്നും ലിന്‍ഡ പറയുന്നു. നിയമ പോരാട്ടത്തിന് മുതിരുകയാണെന്നും ലിന്‍ഡ വ്യക്തമാക്കി.ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടി യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സെല്‍റ്റിക്ക് ഈസ്റ്റെറ്റിക്സ് ഇന്കോര്പ്പറേഷനെതിരെ ഇവാഞ്ചലിസ്റ്റ ചൊവ്വാഴ്ച കേസ് ഫയല്‍ ചെയ്തു.ദുരിതം, ജോലി നഷ്ടം, പ്രമോഷനുകള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്ക് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്.


