India
പൊതുതാൽപര്യ ഹർജികൾ ഇന്ന് പരിഗണിക്കും
Last updated on Nov 22, 2021, 8:02 am


മുല്ലപ്പെരിയാർ അണക്കെട്ട് മരംമുറി വിവാദത്തിൽ സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട നാല് പൊതുതാത്പര്യഹർജികളാണുള്ളത്.
ബേബി ഡാം ശക്തിപ്പെടുത്താനും, മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ സി.ടി രവികുമാർ, എ.എം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 142 അടി ജലനിരപ്പ് എന്ന റൂൾ കർവിനെ കേരളം എതിർക്കും. മേൽനോട്ട സമിതി അംഗീകരിച്ച കണക്കാണിത്.
ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണ് എന്നുമാണ് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.


